ജ്വല്ലറിയിൽ അതിക്രമം

ബംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ ഹിന്ദുത്വസംഘടന പ്രവർത്തകരും സഹജീവനക്കാരിയുടെ രക്ഷിതാക്കളും കടയിലെത്തി ആക്രമിച്ചു. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കങ്കനാടിയിലാണ് സംഭവം.

ജ്വല്ലറി ജീവനക്കാരായ യുവാവിനെയും യുവതിയെയും പുറത്തുവെച്ച് ഒരുമിച്ച് കണ്ട ഹിന്ദുത്വസംഘടനക്കാർ രക്ഷിതാക്കളുമായി ജ്വല്ലറിയിലെത്തി ആക്രമിക്കുകയായിരുന്നു. യുവാവിനെതിരെ യുവതിയുടെ മാതാവ് പരാതി നൽകിയതായി പൊലീസ് പറഞ്ഞു. ഷോറൂമിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയതിന് ജ്വല്ലറി ഉടമ പരാതി നൽകി. ജീവനക്കാരനും പരാതി നൽകി.

Tags:    
News Summary - attack on jewelry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.