കൈ​ര​ളി നി​കേ​ത​ൻ കോ​മ്പോ​സി​റ്റ് പി.​യു കോ​ള​ജി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മാ​ന വി​ത​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍നി​ന്ന്

വാർഷിക സമ്മാന വിതരണ പരിപാടി

ബംഗളൂരു: കൈരളി നികേതൻ കോമ്പോസിറ്റ് പി.യു കോളജിൽ വാർഷിക സമ്മാന വിതരണ പരിപാടി നടന്നു. കെ.‌എൻ‌.ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ ജോർജ് തോമസ്, കേരള സമാജം പ്രതിനിധി സയ്യിദ് മസ്താൻ എന്നിവർ പങ്കെടുത്തു.

കോലാറിലെ ബാംഗ്ലൂർ നോർത്ത് യൂനിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അശ്വിനി ശങ്കർ മുഖ്യാതിഥിയായി. ദുർബല വിഭാഗങ്ങളിൽ പെട്ട കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി നികേതൻ ട്രസ്റ്റ് നടത്തുന്ന സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ മുഖ്യാതിഥി അഭിനന്ദിച്ചു. കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അതിലൂടെ അച്ചടക്കം കൈവരിക്കുകയും ലോകത്തെ നേരിടാന്‍ പ്രാപ്തമാകുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. 

Tags:    
News Summary - Annual prize distribution event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.