ബംഗളൂരു: മുൻമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സി.ടി. രവി എം.എൽ.സിയെ ആക്രമിച്ചു എന്ന പരാതിയിൽ അജ്ഞാതർക്കെതിരെ ബെളഗാവി ഹിരേബാഗേവാഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിയമസഭ കൗൺസിലിൽ തനിക്കെതിരെ രവി അപകീർത്തികരമായ പദപ്രയോഗം നടത്തിയെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ആരോപിച്ചതിനു പിന്നാലെ ഡിസംബർ 19നായിരുന്നു പരാതിക്കാധാരമായ സംഭവം. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, അന്യായമായ നിയന്ത്രണം, ആക്രമണം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് രണ്ട് എം.എൽ.സിമാർ നിയമസഭ കൗൺസിൽ ചെയർമാന് പരാതി നൽകിയിരുന്നു. തുടർന്ന് സി.ടി.രവിക്ക് സംരക്ഷണം നൽകണമെന്ന് അഭ്യർഥിച്ച് നിയമസഭ കൗൺസിൽ സെക്രട്ടറിയുടെ കത്ത് ലഭിച്ചതായി ബെളഗാവി പൊലീസ് കമീഷണർ ഇഡാ മാർട്ടിൻ പറഞ്ഞു. ഇതേത്തുടർന്നാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.