‘നി​ർ​മി​ത ബു​ദ്ധി സ​ർ​ഗ​ര​ച​ന​യി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ

ശാ​സ്ത്ര​സാ​ഹി​ത്യ വേ​ദി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ​നി​ന്ന്

നിർമിത ബുദ്ധി പുതിയ ഭാവുകത്വ സൃഷ്ടിക്ക് വഴിതുറക്കും -സുരേഷ് കോടൂർ

ബംഗളൂരു: കലാസാഹിത്യമുൾപ്പെടെ സർഗമേഖലകളിലെ നിർമിത ബുദ്ധിയുടെ വ്യാപനവും വികാസവും പുതിയ ഭാവുകത്വത്തിന്റെ സൃഷ്ടിക്ക് വഴിതുറക്കുമെന്ന് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ വേദി നിർമിത ബുദ്ധി സർഗ രചനയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകൻ ബി.എസ്. ഉണ്ണികൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ബി. ഹുസൈൻ അധ്യക്ഷതവഹിച്ചു. ടി.വി. പ്രതീഷ്, ടി.പി. വിനോദ്, എസ്. നവീൻ, കെ.എസ്. സിന, ചന്ദ്രശേഖരൻ നായർ, ടി.എം. ശ്രീധരൻ, ഡെന്നീസ് പോൾ, ആർ.വി. ആചാരി, കൃഷ്ണമ്മ, ഗീത നാരായണൻ, ഖാദർ മൊയ്തീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും തങ്കമ്മ സുകുമാരൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Artificial intelligence will pave the way for new forms of creativity - Suresh Kodoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.