സനത്
മംഗളൂരു: വേണൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് ഗർഭിണിയായ സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഷിർലാലു ഗ്രാമവാസിയായ സനതാണ് (28) പ്രതി. ഡ്രൈവറായി ജോലി ചെയ്തിരുന്ന സനത് ഇടക്കിടെ പെൺകുട്ടിയുടെ വീട്ടിൽ പിതാവിനോടൊപ്പം പോകുമായിരുന്നു.
ഈ സന്ദർശനങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി അടുത്ത ബന്ധം വളർത്തി. പെൺകുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സനത് രാത്രി അവളുടെ വീട്ടിൽ തങ്ങി. രാത്രിയിൽ പെൺകുട്ടി ഉറങ്ങിക്കിടന്ന മുറിയിൽ കയറി ലൈംഗികമായി പീഡിപ്പിച്ചു.
രാത്രിയിൽ ഇടക്കിടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നതായും പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പെൺകുട്ടി സനത്തിനെതിരെ വേണൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.