ബംഗളൂരു: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള ഓൺലൈൻ മോപ്-അപ് റൗണ്ടിനായി യോഗ്യരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതിനായി പോർട്ടൽ ഓപൺ ചെയ്തതായി കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) അറിയിച്ചു. ജനുവരി 23ന് ഉച്ചക്ക് ഒന്നുവരെ പോർട്ടലിൽ അപേക്ഷ നൽകാനാവും. പ്രൊവിഷനൽ സീറ്റ് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ജനുവരി 24നും അന്തിമ ലിസ്റ്റ് 28നും പ്രസിദ്ധീകരിക്കും. സീറ്റ് അനുവദിക്കപ്പെട്ട വിദ്യാർഥികൾ ജനുവരി 28നും ഫെബ്രുവരി മൂന്നിനുമിടയിൽ ഫീസ് അടക്കണമെന്നും കെ.ഇ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.