ബംഗളൂരു: ദ്രാവിഡ ഭാഷ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നടയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണ് പുരസ്കാരം നൽകുന്നത്. വിവർത്തന പുസ്തകങ്ങൾ 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം.
മൂല കൃതിയും വിവർത്തനത്തിന്റെ മൂന്നു കോപ്പികളും ജൂൺ 20ന് മുമ്പ് പ്രസിഡന്റ്, ഡി.ബി.ടി.എ, ശ്രീ ഭൈരവേശ്വര നിലയ, ഇമ്മടി ഹള്ളി മെയിൻ റോഡ്, ഹഗദൂരു, വൈറ്റ്ഫീൽഡ്, ബെംഗളൂരു - 560066 എന്ന വിലാസത്തിൽ അയക്കണം. 11,111 രൂപയാണ് അവാർഡ് തുക. സെപ്റ്റംബറിൽ നടക്കുന്ന അസോസിയേഷന്റെ നാലാം വാർഷിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സ്ഥാപക പ്രസിഡന്റ് ഡോ. സുഷമാ ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9901041889, 8147212724 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.