ബംഗളൂരു: കര്‍ണാടക സ്റ്റേറ്റ് എക്സാമിനേഷന് അതോറിറ്റി(കെ.ഇ.എ) പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എം.ബി.എ, എം.സി.എ, എം.ടെക്, എം.ഇ എന്നീ കോഴ്സുകളിലേക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് ടെസ്റ്റിനുള്ള അപേക്ഷയും എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിക്കുള്ള അപേക്ഷയുമാണ് ക്ഷണിച്ചത്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 10. അപേക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി മേയ് 12. പോസ്റ്റ് ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് ടെസ്റ്റ് മേയ് അവസാനവാരമോ ജൂണ്‍ തുടക്കത്തിലോ നടക്കും. ലാറ്ററല്‍ എന്‍ട്രി മേയ് 31നു നടക്കും. പി.ജി ആര്കിടെക്ചര് കോഴ്സിന് കെ.ഇ.എ പ്രത്യേക പരീക്ഷ ഉണ്ടാവില്ല. ദേശീയതലത്തില്‍ നടന്ന കൗൺസിൽ ഓഫ് ആർക്കിടെക്ചര്‍ ടെസ്റ്റിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് സീറ്റ് ലഭിക്കുകയെന്ന് കെ.ഇ.എ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. പ്രസന്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.