നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്/ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള പൂ​രി​പ്പി​ച്ച അ​ഞ്ചാം​ഘ​ട്ട അ​പേ​ക്ഷ​ക​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്നു

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ്‌ നോ​ർ​ക്ക കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചു

ബം​​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച കേ​ര​ള സ​ർ​ക്കാ​റി​ന്റെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്/​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള പു​തി​യ​തും, പു​തു​ക്കു​ന്ന​തി​നു​മാ​യു​ള്ള അ​ഞ്ചാം​ഘ​ട്ട അ​പേ​ക്ഷ​ക​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് നോ​ർ​ക്ക ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ച്ചു. 18 മു​ത​ൽ 70 വ​യ​സ്സ് വ​രെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് 372 രൂ​പ​യു​ടെ ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യ​ത്തി​ലൂ​ടെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് അ​പ​ക​ട മ​ര​ണ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. ഭാ​ഗി​ക​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്. നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​നു​പു​റ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്തി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട റ​സി​ഡ​ന്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു പ​ക​ര​മാ​യി നോ​ർ​ക്ക റൂ​ട്സ് ന​ൽ​കു​ന്ന എ​ൻ.​ആ​ർ.​കെ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ന്റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നേ​രി​ട്ടോ www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യോ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ മു​ഖാ​ന്ത​ര​മോ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ചേ​രാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 080-25585090 

Tags:    
News Summary - Applications for Karnataka Malayali Congress NORKA Card done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.