അനന്ത്
സുബ്ബറാവു
ബംഗളൂരു: മുതിർന്ന തൊഴിലാളി നേതാവും കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റുമായ അനന്ത് സുബ്ബറാവു (85) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
എ.ഐ.ടി.യു.സി സംഘടനയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരണാനന്തരം തന്റെ ശരീരം ആശുപത്രിക്ക് ദാനംചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം എം.എസ്. രാമയ്യ ആശുപത്രിക്ക് വിട്ടുനൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.