പ്രതീകാത്മക ചിത്രം


2017ലെ ​പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സ് ഉ​പ​രോ​ധ കേ​സി​ൽ 101 പ്ര​തി​ക​ളേ​യും വി​ട്ട​യ​ച്ചു

മം​ഗ​ളൂ​രു: സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ന് പു​റ​ത്ത് ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് ന​ട​ന്ന ലാ​ത്തി​ചാ​ർ​ജ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ 101 പ്ര​തി​ക​ളെ​യും മം​ഗ​ളൂ​രു ജി​ല്ല കോ​ട​തി കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കി. 2017 ഏ​പ്രി​ൽ നാ​ലി​ന് വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് കേ​സ്.

കൊ​ല​പാ​ത​ക​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഹ​മ്മ​ദ് ഖു​റേ​ഷി എ​ന്ന​യാ​ളെ പൊ​ലീ​സ് നി​യ​മ​വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തെ പീ​ഡി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തോ​ടെ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി. തു​ട​ർ​ന്ന് ക​ല്ലെ​റി​ഞ്ഞ​താ​യും ക​ലാ​പ​മു​ണ്ടാ​ക്കി​യ​താ​യും ആ​രോ​പി​ച്ച് പാ​ണ്ഡേ​ശ്വ​ര്‍ പൊ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ മൂ​ന്ന് വ്യ​ത്യ​സ്ത കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്തു. 101 പേ​രെ പ്ര​തി​ക​ളാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

നീ​ണ്ട വി​ചാ​ര​ണ​ക്ക് ശേ​ഷം പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ൾ ന​ൽ​കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ജ​ഡ്ജി​മാ​ർ നി​രീ​ക്ഷി​ച്ചു. ത​ൽ​ഫ​ല​മാ​യി, ഉ​ൾ​പ്പെ​ട്ട എ​ല്ലാ വ്യ​ക്തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - All 101 accused in 2017 Police Commissioner's Office attack case released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.