Posted On
date_range Updated On
date_range ‘അക്ഷരപ്പുലരി’ മലയാളം മിഷൻ പ്രവേശനോത്സവം
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മലയാളം മിഷൻ പ്രവേശനോത്സവം ‘അക്ഷരപ്പുലരി’ ആഘോഷപൂർവം സംഘടിപ്പിച്ചു. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ജോയന്റ് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രേരണ ഉത്സവ ലേണിങ് പ്രോഗ്രാം വിദ്യാർഥി ബി. തേജസ് ക്ലാസ് നയിച്ചു. കേരള സമാജം നെലമംഗല പ്രസിഡന്റ് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, കൺവീനർ ഉതുപ്പ് ജോർജ്, കോഓഡിനേറ്റർ കെ.ആർ. സതീഷ് കുമാർ, പ്രധാനാധ്യാപിക ഷീജ നായർ തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണങ്ങളുടെ വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.