ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ബി.എം.ടി.സി ബസ് സർവിസുകളുടെ വിവരങ്ങൾ വേഗത്തിൽ അറിയാൻ വെബ്സൈറ്റ് ലിങ്ക് സജ്ജീകരിച്ചു. രണ്ടാം ടെർമിനലിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന വായുവജ്ര ബസുകളുടെ റൂട്ടും സമയവും സംബന്ധിച്ച വിവരങ്ങൾ http://kias.mybmtc.com വഴി അറിയാനാകും. വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ ബി.എം.ടി.സിയുടെ ഹെൽപ് ഡെസ്ക് കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.