Posted On
date_range Updated On
date_range എയർ ഇന്ത്യയുടെ ബംഗളൂരു- ലണ്ടൻ സർവിസ് 27 മുതൽ
ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരിട്ട് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് ഒക്ടോബർ 27ന് ആരംഭിക്കും. ബംഗളൂരുവിൽനിന്ന് നേരത്തേ ആഴ്ചയിൽ അഞ്ചുദിവസം ലണ്ടനിലേക്ക് എയർ ഇന്ത്യയുടെ സർവിസ് ഉണ്ടായിരുന്നത് ആഴ്ചയിൽ എല്ലാ ദിവസവുമാക്കി ഉയർത്തുകയും ചെയ്തു.
എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിൽ ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കോണമിയിൽ 238 സീറ്റും ശേഷിയുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നായി ആഴ്ചയിൽ 31 സർവിസുകൾ ഹീത്രൂ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.