എ.ഐ.കെ.എം.സി.സി താനറി റോഡ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മീറ്റിൽ കോഴിക്കോട് ഖാദി നാസർ ഹയ്യ് തങ്ങൾ സംസാരിക്കുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു റമദാൻ കാമ്പയിനിന്റെ ഭാഗമായി താനറി റോഡ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
കെ.ജി ഹള്ളിയിലെ സി.എം.എ ഗ്രാൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഇഫ്താർ വിരുന്നിനോടനുബന്ധിച്ച് നടന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് കോഴിക്കോട് ഖാദി നാസർ ഹയ്യ് തങ്ങൾ നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് റബിഅത്ത് തങ്ങൾ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മുസ്തഫ അലി സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡോ. റാഷിദ് ഗസ്സാലി റമദാൻ പ്രഭാഷണം നടത്തി. ബംഗളൂരു പ്രസിഡന്റ് ഉസ്മാൻ ടി., വി.കെ. നാസർ ഹാജി, റഹീം ചാവശ്ശേരി, മുട്ടിൽ യതീംഖാന വൈസ് പ്രസിഡന്റ് മായിൻ കെ. സദക്കത്തുല്ല, മാനേജർ മുജീബ് ഫൈസി, റിയാസ് ഗസ്സാലി, മെഹബൂബ് ബാഗ്, മൗലാന റഹ്മത്തുല്ല, ഹനീഫ് കെ.ആർ. പുരം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.