ബംഗളൂരു: കെ.ആർ പുരത്തെ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന സേവന പ്രവർത്തകനും ഹോട്ടൽ വ്യവസായിയുമായ മഠത്തിൽ മുഹമ്മദ് ഹാജിയുടെ (ന്യൂ ലൈറ്റ് ഹോട്ടൽ) നിര്യാണത്തിൽ കേരളസമാജം ബാംഗ്ലൂർ കെ.ആർ. പുരം സോണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം അനുശോചിച്ചു. സോൺ വൈസ് ചെയർമാൻ രജിത്ത്കുമാർ കെ.പി. അധ്യക്ഷത വഹിച്ചു.
കേരളസമാജം ജന.സെക്രട്ടറി റെജികുമാർ, കെ.എൻ.ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, ലോക കേരള സഭാംഗം സി. കുഞ്ഞപ്പൻ, നുസ്റത്തുൽ ഇസ്‍ലാം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് ഹാജി, ദൂരവാണി നഗർ കേരള സമാജം സ്‌കൂൾ സെക്രട്ടറി പി. ദിവാകരൻ, മഹല്ല് ഖത്തീബ് അബ്ബാസ് നിസാമി, കെ.എം.സി.സി പ്രതിനിധി യൂസുഫ്, കെ.എൻ.എസ്.എസ് കരയോഗം സെക്രട്ടറി സന്തോഷ് , സോൺ കൺവീനർ കെ. ദിനേശൻ, മോഹനൻ പിള്ള, ബാലകൃഷ്ണ പിള്ള, മനോജ്, രഞ്ജിത, ബിനു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.