Posted On
date_range Updated On
date_range എട്ടുവർഷ കാത്തിരിപ്പിനവധി; കല്ലട്ക്ക മേൽപാലം തുറന്നു
മംഗളൂരു: എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ബണ്ട്വാൾ താലൂക്കിൽ കല്ലട്ക്കയിലെ മേൽപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മണി പ്രദേശത്തെ ബി.സി റോഡുമായി ബന്ധിപ്പിക്കുന്ന 2.1 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഗതാഗതത്തിന് ദേശീയ പാത അതോറിറ്റി അനുമതി നൽകിയിരുന്നു. ബണ്ട്വാൾ താലൂക്കിലെ ബി.സി റോഡിൽ നിന്ന് അഡഹോൾ വരെയുള്ള 64 കിലോമീറ്റർ നീളമുള്ള ദേശീയപാത 75 ലെ ഈ മേൽപാലം നിർമാണ പ്രവർത്തനങ്ങൾ 2017 ൽ ആരംഭിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ പണി നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.