ബംഗളൂരു: യെലഹങ്ക എയർ ബേസിൽ നടക്കാനിരിക്കുന്ന എയ്റോ ഇന്ത്യ വ്യോമയാന പ്രദർശനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച മാർഗനിർദേശങ്ങൾ ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) പുതുക്കി.
പുതിയ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി അഞ്ചുമുതല്‍ 14 വരെയാണ് വിമാന സർവിസുകൾക്ക് നിയന്ത്രണം. ഫെബ്രുവരി 10 മുതല്‍ 14 വരെയാണ് എയ്റോ ഇന്ത്യ പ്രദർശനം. വിമാനങ്ങളുടെയും കോപ്റ്ററുകളുടെയും പരിശീലന പറക്കൽ ഫെബ്രുവരി അഞ്ചുമുതല്‍ എട്ടുവരെ നടക്കും. ഫെബ്രുവരി അഞ്ച്, ആറ് ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതൽ ഉച്ചവരെയും വൈകുന്നേരം മൂന്നുമുതൽ മുതല്‍ നാലരവരെയും അടച്ചിടും ബംഗളൂരു വിമാനത്താവള റൺവേ അടച്ചിടും. ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പതുമുതൽ 11 വരെയും വൈകുന്നേരം മൂന്നുമുതൽ നാലരവരെയും അടച്ചിടും.
എട്ടിന് വൈകുന്നേരം നാലരക്കും ഫെബ്രുവരി ഒമ്പതിന് രാവിലെ ഒമ്പതുമുതൽ 11വരെയും 10 ന് രാവിലെ ഒമ്പതുമുതൽ 11 വരെയും ഉച്ചക്ക് 2.30 മുതൽ 3.30 നും ഇടയിലും റൺവേ അടച്ചിടും. ഫെബ്രുവരി 11, 12 തീയതികളില്‍ ഉച്ചമുതൽ 2.30 വരെയും 13, 14 തീയതികളില്‍ രാവിലെ 9.30 മുതൽ ഉച്ചവരെയും ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെയും വിമാന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. എയ്റോ ഷോ നടക്കുന്ന 10 ദിവസങ്ങളില്‍ മൊത്തം 47 മണിക്കൂറാണ് ബംഗളൂരു വിമാനത്താവളത്തിലെ റൺവേ അടച്ചിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.