ചിക്കോടിയിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
ബംഗളൂരു: ചിക്കോടി താലൂക്കിലെ സിദ്ധാപൂർവാടി ക്രോസിന് സമീപം തിങ്കളാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളാണ്. കാർ യാത്രക്കാരായ കൽപന അജിത്കുമാർ കോലി (37), മഹാദേവ് കനപ്പ കോലി (76), രുക്മിണി മഹാദേവ് കോലി (60) എന്നിവരാണ് മരിച്ചത്.
അജിത്കുമാർ മഹാദേവ് കോലി (45), ആദിത്യ അജിത്കുമാർ കോലി (17), അനുജ അജിത്കുമാർ കോലി (13) എന്നിവർക്കാണ് പരിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.