Posted On
date_range Updated On
date_range വാഹനാപകടം; അഞ്ച് തീർഥാടകർ മരിച്ചു
ബംഗളൂരു: മലെ മദേശ്വര ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽപ്പെട്ട് അഞ്ച് തീർഥാടകർ മരിച്ചു. കൊല്ലെഗൽ താലൂക്കിലെ ചിക്കിണ്ഡുമുഡിയിൽ വെച്ച് തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു ഇവർ. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.