ഹെൽമറ്റ് ധരിക്കാത്ത കാരണം അപകട നഷ്ടപരിഹാരം തടയാനാവില്ല -ഹൈകോടതി
ബംഗളൂരു: ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വാഹനാപകട നഷ്ടപരിഹാരം തടയാനാകില്ലെന്ന് കർണാടക ഹൈകോടതി.ഹെല്‍മറ്റ് ധരിക്കാത്തത് നിയമ ലംഘനമാണെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
സാദത്ത് അലി ഖാൻ എന്നയാള്‍ സമർപ്പിച്ച ഹരജി പരിഗണിക്കവെ, ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് ചില്ലക്കൂർ സുമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2016 മാർച്ച് അഞ്ചിന് ബംഗളൂരു-മൈസൂരു റോഡില്‍ സാദത്ത് അലി ഖാൻ അപകടത്തില്‍പെട്ടിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാറിടിക്കുകയായിരുന്നു. തലയിലടക്കം പരിക്കേറ്റിരുന്നു. ചികിത്സക്കും മറ്റുമായി 10 ലക്ഷം ചെലവായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി രാമനഗരയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു.
അപകടസമയത്ത് സാദത്ത് അലി ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 5.61 ലക്ഷം രൂപ മാത്രമാണ് 2020 സെപ്റ്റംബർ 24ന് നഷ്ടപരിഹാരം വിധിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.