പ്രതീഷ്
Posted On
date_range Updated On
date_range അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മംഗളൂരു: കൗപ് മൂലൂർ മംഗല്‍പേട്ടയിൽ ദേശീയ പാത 66 ൽ ചൊവ്വാഴ്ച രാത്രി വൈകി അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പിൻസീറ്റ് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൗപ് സ്വദേശി പ്രതീഷ് പ്രസാദാണ് (21) മരിച്ചത്. സഹയാത്രികനായ നിഹാൽ വിൽസണിനാണ് പരിക്കേറ്റത്.
പരിക്കേറ്റ രണ്ട് യാത്രികരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതീഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കൗപിലെ മുതിർന്ന ഫോട്ടോഗ്രാഫർ ഭക്തപ്രസാദിന്റെയും ഉഷ ഭക്തപ്രസാദിന്റെയും മകനാണ് പ്രതീഷ് പ്രസാദ്. കൗപ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.