ബംഗളൂരു: കോലാർ ജില്ലയിൽ ശ്രീനിവാസപൂർ താലൂക്കിലെ ഷിഗെഹള്ളി ഗ്രാമത്തിൽ യുവാവിനെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സി. നാരായണസ്വാമി (40), മക്കളായ പവൻ (12), നിതിൻ (10) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിൽ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികൾ വിഷം അകത്തുചെന്നാണ് മരിച്ചത്. മക്കൾക്ക് വിഷം കലർത്തിയ ഭക്ഷണം നൽകിയശേഷം പിതാവ് തൂങ്ങി മരിച്ചു എന്നാണ് കരുതുന്നത്. ശ്രീനിവാസപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.