പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഗര്‍ഭാശയത്തില്‍നിന്ന് ആറര കിലോ ട്യൂമര്‍ നീക്കം ചെയ്തു
ബംഗളൂരു: സാഗറിലെ മദര്‍ ആന്‍ഡ് ചൈൽഡ് ആശുപത്രിയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ യുവതിയുടെ ഗര്‍ഭാശയത്തില്‍നിന്ന് ആറര കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കംചെയ്തു. കഴിഞ്ഞ ദിവസമാണ് സുലേഖയെ (47) കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ. വിദ്യാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മുഴ നീക്കംചെയ്തു. ഡോ. ബി.ജി. സംഗം, റിത, നാഗരത്ന, ചന്ദ്രു, രാകേഷ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.