കർണാടകയിൽ വാഹന ഉടമകൾക്ക് ഗതാഗത പിഴയിൽ 50 ശതമാനം ഇളവ്

ബംഗളൂരു: കർണാടക സർക്കാർ ട്രാഫിക് ഇ-ചലാൻ പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 22 മുതൽ ഡിസംബർ 12 വരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുമെന്നും പിഴയടക്കാത്ത കേസുകളുടെ കുടിശ്ശിക തുകയുടെ 50 ശതമാനം അടച്ച് തീർപ്പാക്കാമെന്നും ബംഗളൂരു ട്രാഫിക് പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.

കർണാടക സംസ്ഥാന പൊലീസ് (കെ.എസ്.പി) ആപ് വഴിയും ബാംഗ്ലൂർ ട്രാഫിക് ഡിവിഷന്‍റെ ബി.ടി.പി അസ്ത്രം ആപ് വഴിയും അടുത്തുള്ള ട്രാഫിക് പൊലീസ് സ്റ്റേഷനിലോ ട്രാഫിക് മാനേജ്മെന്റ് സെന്‍ററിലോ വാഹന രജിസ്ട്രേഷൻ നമ്പർ നൽകിയും പിഴയടക്കാം.

Tags:    
News Summary - 50 percent discount on traffic fines for vehicle owners in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.