4500 കോണ്‍സ്റ്റബിള്‍മാരെയും 600 പി.എസ്.ഐമാരെയും നിയമിക്കും -ആഭ്യന്തര മന്ത്രി

ബംഗളൂരു: പൊലീസ് വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിന് 600 പൊലീസ് Aസബ് ഇന്‍സ്പെക്ടര്‍മാരെയും (പി.എസ്.ഐ) 4500 കോണ്‍സ്റ്റബിള്‍മാരെയും നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനകം 2.5 ലക്ഷം ഒഴിവുകള്‍ നികത്തും. പൊലീസ് വകുപ്പിലെ സ്ഥാനക്കയറ്റം, പുതിയ നിയമനം എന്നിവ നടത്തും. ഇതുവരെ 402 തസ്തികയിലേക്കുള്ള നിയമനം പൂര്‍ത്തിയായി.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ പരിശീലനത്തിലാണ്. രണ്ടു മാസത്തിനുള്ളില്‍ ഇവര്‍ സര്‍വിസില്‍ നിയമിതരാകും. 600 പി.എസ്.ഐമാരുടെ നിയമന നടപടികള്‍ പുരോഗമിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന 15,000 കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ‍ഘട്ടം ഘട്ടമായി നികത്തും. കോണ്‍സ്റ്റബിള്‍മാരുടെ നിയമനത്തിന് ധനകാര്യ വകുപ്പ് അംഗീകാരം നല്‍കി. ശീതകാല സമ്മേളനത്തിനുശേഷം 4500 പേരുടെ നിയമനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - 4500 constables and 600 PSIs will be appointed - Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.