അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ

ബാ​ഗ​പ്പ വ​ധ​ക്കേ​സ്: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വി​ജ​പു​ര മ​ദീ​ന ന​ഗ​റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി കു​റ്റ​വാ​ളി​യാ​യ ബാ​ഗ​പ്പ ഹു​ച്ച​പ്പ ഹ​രി​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു​പേ​രെ ഗാ​ന്ധി ചൗ​ക്ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി മ​ദീ​ന ന​ഗ​റി​ൽ വെ​ച്ച് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യാ​യ ബാ​ഗ​പ്പ ഹ​രി​ജ​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യും വെ​ടി​വെ​ക്കു​ക​യും ചെ​യ്ത​താ​യി അ​റ​സ്റ്റി​ലാ​യ പ്ര​കാ​ശ്, പി​ന്ത്യ അ​ഗ​ര​ഖേ​ദ് മെ​ലി​ന​കേ​രി (25), രാ​ഹു​ൽ ത​ല​കേ​രി (20), മ​ണി​ക​ണ്ഠ ദാ​ന​കോ​പ്പ (27) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ​ഡി​ഗെ​പ്പ, സു​ദീ​പ് കാം​ബ്ലെ (23) എ​ന്നി​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ബാ​ഗ​പ്പ ഹ​രി​ജ​ന്റെ നെ​ഞ്ചി​ലും ക​ഴു​ത്തി​ലും കൈ​ക​ളി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു​വെ​ന്ന് വി​ജ​യ​പു​ര പൊ​ലീ​സ് സൂ​പ്ര​ണ്ട് ല​ക്ഷ്മ​ൺ നിം​ബ​ർ​ഗി പ​റ​ഞ്ഞു. ബാ​ഗ​പ്പ ഹ​രി​ജ​നെ​തി​രെ അ​ഫ്സ​ൽ​പു​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സും മ​റ്റു പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​റ് കൊ​ല​പാ​ത​ക കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ളാ​യ പ്ര​കാ​ശി​ന്റെ ബ​ന്ധു​വാ​ണ് ബാ​ഗ​പ്പ ഹ​രി​ജ​ൻ. പ്ര​കാ​ശി​ന്റെ സ​ഹോ​ദ​ര​ൻ ര​വി മെ​ലി​ന​കേ​രി​യു​ടെ കൊ​ല​പാ​ത​കം, സ്വ​ത്ത് ത​ർ​ക്കം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - 4 people arrested on Bagappa murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.