മ​ഞ്ഞ​പ്പ​ട ബം​ഗ​ളൂ​രു ഫു​ട്‌​ബാ​ൾ ലീ​ഗ് ജേ​താ​ക്ക​ളാ​യ ഐ​മ​ൻ​സ് അ​മി​ഗോ​സ് ടീം

മഞ്ഞപ്പട ഫുട്‌ബാൾ ലീഗ്; ഐമൻസ് അമിഗോസ് ജേതാക്കൾ

ബം​ഗ​ളൂ​രു: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട ബം​ഗ​ളൂ​രു വി​ങ് മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​തി​നാ​ലാ​മ​ത് മ​ഞ്ഞ​പ്പ​ട ബം​ഗ​ളൂ​രു ഫു​ട്‌​ബാ​ൾ ലീ​ഗ് സ​ർ​ജ​പു​ര റോ​ഡ് വെ​ലോ​സി​റ്റി ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. പ​ത്തു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ന്റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഹ്യൂം ​ഹ​രി​ക്കെ​ൻ​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ഐ​മ​ൻ​സ് അ​മി​ഗോ​സ് ജേ​താ​ക്ക​ളാ​യി.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി രാ​ഹു​ലും എ​മ​ർ​ജി​ങ് പ്ല​യ​റാ​യി വി​വേ​കും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള​ള ഗോ​ൾ​ഡ​ൻ ഗ്ലൗ ​അ​വാ​ർ​ഡ് ഐ​മ​ൻ അ​മി​ഗോ​സി​ലെ ഹാ​തിം നേ​ടി​യ​പ്പോ​ൾ ഗോ​ൾ​ഡ​ൻ ബൂ​ട്ട് ഹ്യൂം ​ഹ​രി​ക്കെ​ൻ​സി​ലെ അ​ജു സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ അ​ല​ൻ, മി​ക​ച്ച മി​ഡ്ഫീ​ൽ​ഡ​ർ ജോ​ജോ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ. പ​രി​പാ​ടി​ക്ക് മ​ഞ്ഞ​പ്പ​ട കോ​ർ മെം​ബ​ർ​മാ​രാ​യ ഫി​ജോ, സി​ജോ​യ് പ​ള്ള​ൻ, ഫാ​സി​ൽ, ഡോ. ​ന​യീം, ശ്രീ​രാ​ഗ്, അ​നീ​സ് കൊ​ടി​യ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 14th Manjapada Bangalore Football League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.