Posted On
date_range Updated On
date_range ബസിടിച്ച് 136 ആടുകൾക്ക് ദാരുണാന്ത്യം
ബംഗളൂരു: റായ്ച്ചൂരിൽ അമിത വേഗത്തിലെത്തിയ ബസ് ആട്ടിൻകൂട്ടത്തിലേക്ക് ഇടിച്ചുകയറി 136 ആടുകൾക്ക് ദാരുണാന്ത്യം. 14 ആടുകൾക്ക് ഗുരുതര പരിക്കേറ്റു. തെലങ്കാന സ്വദേശികളായ രണ്ടുപേരുടെ ഉടമസ്ഥതയിലുള്ളതാണ് 500ഓളം വരുന്ന ആട്ടിൻപറ്റം.
ഹൈദരാബാദിൽനിന്ന് ബെളഗാവിയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് യെരമാരാസ് ക്രോസിന് സമീപം ആട്ടിൻകൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. റായ്ച്ചൂർ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ബസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.