ബസവരാജ്
Posted On
date_range Updated On
date_range 12കാരൻ ഓടയിൽ ഒഴുകിപ്പോയി
ബംഗളൂരു: ഹാവേരിയിൽ വ്യാഴാഴ്ച 12കാരൻ ഓടയിൽ ഒഴുകിപ്പോയി. ഹാവേരി സിറ്റിയിലെ നിവേദൻ ബസവരാജ് ഗുഡികേരിയാണ് അപകടത്തിൽപെട്ടത്. റോഡ് വെള്ളത്തിൽ മുങ്ങിയത് കാണാൻ പോയതായിരുന്നു കുട്ടി. തുറന്ന ഓവുചാൽ നിറഞ്ഞുകവിഞ്ഞിരുന്നു.
റോഡും ചാലും വേർതിരിച്ചറിയാതെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിന് മുന്നിലാണ് സംഭവം. ജില്ല ഡെപ്യൂട്ടി കമീഷണർ വിജയ മഹന്ദേശ്, ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.