ബംഗളൂരു: പൊതു സ്വകര്യ പങ്കാളിത്തത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലായി 11 മെഡിക്കൽ കോളജുകൾ കൂടി സ്ഥാപിക്കുന്നു. തുമകുരു, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നട, ഉഡുപ്പി, ബംഗളൂരു റൂറൽ, വിജയപുര, വിജയനഗര, രാമനഗര എന്നിവിടങ്ങളിലാണിത്. രണ്ട് മെഡിക്കൽ കോളജുകൾക്കുള്ള സ്ഥലം ലഭ്യമാക്കൽ, മറ്റ് നടപടികൾ എന്നിവ പൂർത്തിയായി. 2024-25 അധ്യയന വർഷത്തിൽ ദാവനഗരെയിലും ബംഗളൂരു റൂറലിലെയും മെഡിക്കൽ കോളജുകൾ പ്രവർത്തനം തുടങ്ങുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.