സൗദി അനിമേ എക്‌സിബിഷൻ ഒക്ടോബർ 27 ന് റിയാദ് ഫ്രണ്ട് സോണിൽ ആരംഭിക്കും

റിയാദ്: റിയാദ് സീസൺ 2022 ന്റെ ഭാഗമായി സൗദി അനിമേ എക്‌സിബിഷൻ ഒക്ടോബർ 27 വ്യാഴാഴ്ച റിയാദ് ഫ്രണ്ട് സോണിൽ ആരംഭിക്കും. എക്‌സ്‌പോയിൽ 30-ലധികം ലോകപ്രശസ്ത അനിമേകളുടെ പ്രദർശനം ഉണ്ടായിരിക്കും. പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ എക്സിബിഷൻ കാഴ്ച്ച ആസ്വദിക്കാനെത്തുന്ന ആരാധകർക്കായി രൂപകൽപ്പന ചെയ്‌ത വിനോദപരിപാടികളും ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമകൾ കാണുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാളും, ഏറ്റവും പുതിയ അനിമേ ഫിലിമുകൾ ഉൾപ്പെടുത്തിയുള്ള പ്രതിദിന പ്രദർശനവും എക്‌സിബിഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ അനിമേ ഫിലിം നിർമ്മാതാക്കളും ശബ്ദകലകാരൻമാരുമായുള്ള ചർച്ചകൾ, വിവിധ കോസ്‌പ്ലേ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും അരങ്ങേറും. കഫേകളിലും റെസ്റ്റോറന്റുകളിലും ജാപ്പനീസ് ഭക്ഷണം ആസ്വദിച്ച് നവ്യാനുഭവം നുകരാനും അവസരമുണ്ട്. പ്രദർശനം മൂന്ന് ദിവസം നീണ്ടുനിൽക്കും. വ്യാഴാഴ്ച 4 മണി മുതൽ അർധരാത്രി വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ അർധരാത്രി വരെയും പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.