സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ കുത്തിവെപ്പെടുക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുവാനും നിർദേശം നൽകി ആരോഗ്യ മന്ത്രാലയം . ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുള്ളതിനാൽ മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന തുടങ്ങിയവയാണ് സീസണൽ ഇൻഫ്ലുവൻസയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് സീസണൽ ഇൻഫ്ലുവൻസ വൈറസ് വ്യാപിക്കുവാനും സാധ്യതയുണ്ട്.

കൃത്യമായ ചികിത്സയില്ലെങ്കിൽ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്ത വിഷബാധ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കുക, കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കുക തുടങ്ങിയവയാണ് രോഗ പ്രതിരോധ മാർഗങ്ങൾ. പൊതുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗിയെ സന്ദർശിക്കുന്നവരും പ്രതിരോധമാർഗങ്ങൾ പാലിക്കണം. കൂടാതെ കൈകൾ കഴുകകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.