സൗദിയടക്കം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഒമാന്‍ ഓണ്‍-അറൈവല്‍ വിസ നല്‍കും

റിയാദ്: സൗദിയടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെ കൊമേഴ്സ്യൽ പ്രഫഷനൽ വിസയുള്ളവർക്ക് തങ്ങളുടെ രാജ്യത്തേക്കുള്ള യാത്ര സുഗമമാക്കി ഒമാൻ. ഏതു ജിസിസി രാജ്യത്തു നിന്നും വരുന്ന പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. ഒമാൻ എയർപോർട്ട് അധികൃതർ വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പ്പോര്‍ട്ട്‌സ് ആന്റ് റസിഡന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നൊള്ളു. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ സൗദിയിലെ വിസക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ എങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് ഈ സേവനം ലഭ്യമായിരിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.