ജുബൈൽ : കേരളത്തിൽ ഭീതികരമായ രീതിയിൽ വർദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വരും തലമുറയെ എങ്കിലും രക്ഷിക്കുക എന്ന ആശയം മുൻനിർത്തി നവോദയ ജുബൈൽ അറൈഫി സാംസ്‌കാരിക കമ്മിറ്റി തിരിഞ്ഞു നടക്കുന്ന സാംസ്‌കാരിക കേരളം' എന്ന ബാനറിൽ സംഘടിപ്പിച്ച സെമിനാർ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ: സരിൻ ശശി ഉദ്ഘാടനം ചെയ്തു . അറൈഫി സാംസ്‌കാരിക കൺവീനർ അജയൻ കണ്ണോത് അദ്ധ്യക്ഷത വഹിച്ച. നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, ഷാഹിദ ഷാനവാസ് എന്നിവർ സംസാരിച്ചു. സൈഫുദീൻ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, ഷാനവാസ് , അജയൻ കണ്ണൂർ,അറൈഫി പ്രിനീദ് , ഫൈസൽ, രാകേഷ്, ഗിരീഷ്,രഞ്ജിത്ത്, പ്രേംരാജ് കതിരൂർ, അമൽഹാരിസ് എന്നിവർ പങ്കെടുത്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.