സൗദി അറേബ്യയിൽ ഒട്ടകങ്ങൾക്കായി പുതിയ രണ്ട് ലാൻഡ് റൂട്ടുകൾ തുറക്കും


റിയാദ്: കിങ് അബ്ദുൽ അസീസ് ഒട്ടകമേളയിലേക്ക് ഒട്ടകങ്ങളെ എത്തിക്കാനായി റിയാദിന്റെ വടക്കുകിഴക്ക് സൈഹിദ് മേഖലയിൽ രണ്ട് പുതിയ ലാൻഡ് റൂട്ടുകൾ തുറക്കും. സൗദി കാമൽ ക്ലബും, ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.ലാൻഡ് റൂട്ടുകൾക്ക് 125 കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതിയുമുണ്ട് .

തെക്ക് ഭാഗത്ത് നിന്ന് അൽഹദാബ് വഴി ഒട്ടമേളയ്ക്ക് പോകുന്ന ഒട്ടക ഉടമകൾക്കായുള്ള സൈഹിദിലെ 85 കിലോമീറ്ററുള്ള വഴിയും കിഴക്ക് നിന്ന് പോകുന്നവർക്കുള്ള തഹ്ലിയ റോഡിലൂടെ 40 കിലോമീറ്ററുള്ള വഴിയുമാണ് പുതിയ റൂട്ടുകൾ.കാമൽ ക്ലബിന്റെയും, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയുടെയും ഗതാഗതം നിയന്ത്രണത്തിൽ മൂന്ന് ദിവസമാണ് ഒട്ടക യാത്രയ്ക്ക് അനുവദിക്കുന്ന പരമാവധി സമയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.