റിയാദ്: റിയാദിൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്കായി അത്യാധുനിക സംവിധാനത്തോടെ ഷൂട്ടിംഗ് സെന്റർ തുറന്നു. കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിലെ ഡയറക്ടർ ജനറൽ, മേജർ ജനറൽ ഡോ. അലി അൽ-ദുഐജ് ആണ് റിയാദിലെ വിമൻസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് സെന്റർ തുറന്നത്.
കോളേജ് ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ, സ്‌നൈപ്പർമാർക്കുള്ള പരിശീലനത്തിന്റെ ഭാഗമായി ട്രെയിനികൾ പ്രധാനമായ ആയുധങ്ങൾ വെടിവയ്ക്കുന്നതിലും അഴിച്ചുമാറ്റുന്നതിലുമുള്ള അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.അന്താരാഷ്ട്ര നിലവാരവും സവിശേഷതകളുമുള്ള ആധുനിക സൗകര്യങ്ങളോടെ ഏറ്റവും പുതിയ സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ചാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള ഷൂട്ടിംഗ് സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.