ദമ്മാം: സൗദി അറേബ്യയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി 950 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 10 സ്ഥലങ്ങൾ കണ്ടെത്തി അരംകോ. തെക്ക് ഷൈബ മുതൽ വടക്ക് റാസ് തനകിബ് വരെയും കിഴക്ക് അബു അലി മുതൽ പടിഞ്ഞാറ് അബ വരെയുമാണ് സൈറ്റുകൾ വ്യാപിച്ചുകിടക്കുന്നത്. 50-ലധികം സസ്യങ്ങളെയും മൃഗങ്ങളെയും രാജ്യത്തിൽ മാത്രം കാണപ്പെടുന്ന 55 ഓളം സ്പീഷീസുകളെയും സംരക്ഷിക്കുന്നതിനായുള്ള വൈവിധ്യമാർന്ന പരിസ്ഥിതി വ്യവസ്ഥകൾ ഈ മേഖലയിൽ ഉണ്ടെന്നാണ് കണ്ടെത്തൽ.
മാത്രമല്ല, വംശനാശഭീഷണി നേരിടുന്നതോ ദേശാടന - പ്രാദേശികപരമായ ജീവികളോ ആണ് സൈറ്റുകളിൽ കാണപ്പെടുന്നത്. പ്രദേശത്തെ പരിസ്ഥിതിയെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനായി അരംകോ മുൻപും പ്രവർത്തിച്ചിട്ടുണ്ട്. അരംകോ 2016-ൽ ശൈബ വന്യജീവി സങ്കേതം സ്ഥാപിച്ചതിലൂടെ വേട്ടയാടലിൽ വംശനാശം സംഭവിച്ച ഓറിക്സ്, ഗസലുകൾ, ഒട്ടകപ്പക്ഷികൾ എന്നിവയെ തിരികെ കൊണ്ടുവരുന്നതിൽ വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.