സൗദിയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസകൾ ഓൺലൈനായി പുതുക്കാൻ കഴിയില്ല

റിയാദ്: സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസകൾ ഓൺലൈനായി പുതുക്കാൻ കഴിയില്ലെന്ന് അധികൃതർ.രാജ്യം വിടാതെ തന്നെ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വീസ നീട്ടുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രതികരിക്കുകയായിരുന്നു. മൾട്ടിപ്പിൾ വിസിറ്റ് വിസ കാലാവധി നീട്ടുന്നതിനായി വിസ കാലാവധി അവസാനിക്കുന്നതിനു മുൻപ് സൗദിയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധമാണെന്നും ജവാസാത്ത് വ്യക്തമാക്കി.


വിസ കാലാവധി കഴിഞ്ഞ് 3 ദിവസം പിന്നിട്ടാൽ വൈകിയതിനുള്ള പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം സിംഗിൾ എൻട്രി സന്ദർശക വിസ പുതുക്കാൻ മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. അതിന്റെ കാലാവധി തീരുന്നതിന് 7 ദിവസം മുൻപ് അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ വ്യവസ്ഥകൾ അനുസരിച്ച് പുതുക്കി നൽകുമെന്നും അറിയിച്ചു. വിസ പുതുക്കാൻ സൗദി അറേബ്യയ്ക്ക് പുറത്തേക്ക് പോകേണ്ട ആവശ്യമില്ലെന്നും കാലാവധി കഴിയുന്നതിന് ഏഴ് ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഡയറക്ടറേറ്റിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'അബ്ശിർ' വഴി പുതുക്കാൻ കഴിയുമെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.