????????? ???????????? ???????? ?????

ഇല്ലിച്ചുവടിൽ കുട്ടികൾ ഓൺലൈനിന്​ പുറത്താണ്​

മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ നെടുമ്പാല ഇല്ലിച്ചുവട് കോളനിയിൽ വിവിധ ക്ലാസുകളിലെ 20 കുട്ടികൾക്ക് ഓൺലൈൻ പഠനം അപ്രാപ്യം. സി.പി.എം സംഘടനയായ ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) നേതൃത്വത്തിലുള്ള ഭൂസമര കേന്ദ്രമാണിത്​.

30 വീടുകളിലാണ് പണിയ, നായ്ക്ക കുടുംബങ്ങൾ താമസിക്കുന്നത്. മേപ്പാടി, പാക്കം, ജയ്ഹിന്ദ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന 20 കുട്ടികൾ കോളനിയിലുണ്ട്. 

10 വർഷത്തിലേറെയായി കുടിൽ കെട്ടി താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂമിക്ക് കൈവശരേഖ ലഭിച്ചിട്ടില്ലാത്തതിനാൽ വീട്ടുനമ്പർ, റേഷൻ കാർഡ്, വൈദ്യുതി കണക്​ഷൻ എന്നിവ ലഭിച്ചിട്ടില്ല. വീടുകളിൽ ടി.വിയില്ല. ഇവർക്ക് സ്മാർട്ട് ഫോണുകളുമില്ല.

കുട്ടികൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഓൺലൈൻ ക്ലാസ് സാധ്യമല്ല. ഓൺലൈൻ ക്ലാസിനെക്കുറിച്ച് രക്ഷിതാക്കൾക്കും അറിയില്ല. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയിലാണിവർ. 

ഓൺലൈൻ ക്ലാസിനെക്കുറിച്ച് ഇതുവരെ ആരും സംസാരിച്ചിട്ടുമില്ലെന്ന് ഇവിടുത്തെ രക്ഷിതാക്കൾ പറയുന്നു.

Tags:    
News Summary - online class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.