????? ?????? ????????????? ???????????�???????????????? ?????????? ?????????

നിലംപൊത്തിയ വീടിനുമുന്നിൽ ഒരു കുടുംബം

ഗൂഡല്ലൂർ: കാറ്റിലും മഴയിലും നിലംപൊത്തിയ വീടിനുമുന്നിൽ കൈക്കുഞ്ഞുമായി ഒരു കുടുംബം. പന്തല്ലൂർ താലൂക്കിലെ കൊളപ്പള്ളി മുരുക്കം പാടിയിലെ ഇരുദയദാസ്​ (40) ആണ് ദുരിതത്തിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കുടുംബം പുറത്തായതിനാൽ ആളപായമുണ്ടായില്ല. രണ്ടുവർഷംമുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ വീട് നശിച്ചിരുന്നു. തുടർന്ന്​ അറ്റകുറ്റപ്പണിചെയ്ത് പ്ലാസ്​റ്റിക് മേഞ്ഞ് ഈ കൂരയിൽ തന്നെയാണ്​ കഴിയുന്നത്.

ഇതിനിടയിലാണ്​ മഴയിലും കാറ്റിലും വീട് നിലംപൊത്തിയത്. കൈക്കുഞ്ഞും മറ്റ് രണ്ടുമക്കളുമായി ഇപ്പോൾ ഭാര്യാമാതാവി​​െൻറ വീടാണ് ആശ്രയം. റവന്യൂ അധികൃതരു​െട കനിവിനായി കാത്തിരിക്കുകയാണ് കുടുംബം. പട്ടയമില്ലാത്തതിനാൽ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്താൻ  ജില്ല കലക്ടർക്കുവരെ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ഇരുദയദാസ്​ പറഞ്ഞു

Tags:    
News Summary - gudallur news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.