പന്തല്ലൂരിലെ എ.ടി.എം.നോക്കുകുത്തിയായെന്ന്

പന്തല്ലൂരിലെ എ.ടി.എം നോക്കുകുത്തിയായെന്ന് ഗൂഡല്ലൂർ: പന്തല്ലൂർ നഗരത്തിലെ ഏക എ.ടി.എം നോക്കുകുത്തിയായെന്ന് വ്യാപാരി സംഘം താലൂക്ക് പ്രസിഡൻറ് അഷ്റഫ് ഇന്ത്യൻ ബാങ്ക് അധികൃതർക്കയച്ച നിവേദനത്തിൽ കുറ്റപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ടി.എം എന്ന വിളംബരമല്ലാതെ കൗണ്ടർ പ്രവർത്തനം പ്രഹസനമാെണന്ന് അഷ്റഫ് ആരോപിച്ചു. തൊഴിലാളികളുടെ കൂലി വരെ ബാങ്കിലാണ് നിക്ഷേപിക്കുന്നത്. എ.ടി.എം വഴിയാണ് പല തൊഴിലാളികളും പണം പിൻവലിക്കുന്നത്. ബാങ്കിൽനിന്ന് നേരിട്ട് പിൻവലിക്കണമെങ്കിൽ ഒരു ദിവസത്തെ സമയം കളയണം. അതേസമയം, എ.ടി.എം തുറന്നുകിടക്കാറുണ്ടെങ്കിലും പണമുണ്ടാവാറില്ല. ഇതേക്കുറിച്ച് പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി കാണുന്നിെല്ലന്ന് അഷ്റഫ് പറഞ്ഞു. പന്തല്ലൂർ ഇന്ത്യൻ ബാങ്ക് ശാഖയിലാണ് താലൂക്കിലെ ടാൻടീ ഉൾപ്പെടെ പ്രധാന എസ്റ്റേറ്റ് തൊഴിലാളികളുടെ കൂലി നിക്ഷേപിക്കുന്നത്. നഗരത്തിൽ നൂറുകണക്കിന് വ്യാപാരികളുടെ ഇടപാടുകളും ഈ ബാങ്കുവഴിയാണ്. എന്നാൽ, എ.ടി.എമ്മിൽ പണമില്ലാതെ പലരും മടങ്ങുകയാണ്. അതിനാൽ എ.ടി.എമ്മിൽ പണം നിക്ഷേപിച്ച് ജനങ്ങളുടെയും വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രയാസത്തിന് പരിഹാരം കാണണമെന്ന് അഷ്റഫ് ആവശ്യപ്പെട്ടു. പതിനഞ്ചു ദിവസത്തിനകം നടപടിയുണ്ടായിെല്ലങ്കിൽ പൊതുജന പങ്കാളിത്തത്തോടെ ബാങ്കിനു മുന്നിൽ സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.
Tags:    
News Summary - ATM TROUBLE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.