വയനാട്ടിൽ ഇന്ന്​ മൂന്നുപേര്‍ക്ക് കൂടി കോവിഡ്; രണ്ടുപേര്‍ക്ക്​ രോഗമുക്തി

കൽപ്പറ്റ: ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ബുധനാഴ്​ച കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയിലെത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍നിന്ന്​ കോഴിക്കോട് വഴി എത്തിയ 31കാരനായ മൂപ്പൈനാട് സ്വദേശി, ജൂണ്‍ 25ന് ബംഗളൂരുവിൽനിന്നെത്തിയ 36കാരനായ ചെന്നലോട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും ചികിത്സയിലുണ്ട്. ചുള്ളിയോട് സ്വദേശിയായ 24കാരന്‍, ബത്തേരി സ്വദേശിയായ 47കാരന്‍ എന്നിവരാണ് സ്രവ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ബുധനാഴ്​ച ആശുപത്രി വിട്ടത്.

നിരീക്ഷണത്തില്‍ പുതുതായി 258 പേര്‍ കൂടി

കോവിഡ് പ്രതിരോധത്തി​​െൻറ ഭാഗമായി പുതുതായി 258 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3723 പേര്‍. 47 പേര്‍ ജില്ല ആശുപത്രിയിലും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 320 ആളുകള്‍ ഉള്‍പ്പെടെ 1785 പേര്‍ വിവിധ കോവിഡ് കെയര്‍ സ​െൻററുകളിലുമാണ് നിരീക്ഷണത്തിലുളളത്.

241 പേര്‍ ബുധനാഴ്​ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍നിന്ന് ഇതുവരെ പരിശോധനക്ക്​ അയച്ച 3241 സാമ്പിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2563 നെഗറ്റീവും 63 പോസിറ്റീവുമാണ്. 611 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി ജില്ലയില്‍നിന്ന്​ ആകെ 4988 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3961ല്‍ 3926 നെഗറ്റീവും 35 പോസിറ്റീവുമാണ്.

Tags:    
News Summary - 3 more covid case in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.