കൽപറ്റ: ഹോട്ടലുകൾക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മേയ് 30ന് കർണാടക, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുകൾ അടച്ചിടുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകളും അടച്ചിടുമെന്ന്്്് സൗത്ത് ഇന്ത്യൻ റസ്റ്റാറൻറ് അസോസിയേഷൻ സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ഇതോടൊപ്പം ജില്ലയിലും ഹോട്ടലുകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പി. അബ്്ദുറഹിമാൻ, സെക്രട്ടറി സാജൻ പൊരുത്തിക്കൽ എന്നിവർ അറിയിച്ചു. 20 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയിൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ചു ശതമാനവും 50 ലക്ഷത്തിനു മുകളിൽ വാർഷിക വിറ്റുവരവുള്ള റസ്റ്റാറൻറുകളിൽ 12 ശതമാനവും എ.സി റസ്റ്റാറൻറുകളിൽ 18 ശതമാനവും ജി.എസ്.ടി ഏർപ്പെടുത്താനാണ് നീക്കം. നിലവിൽ അര ശതമാനം മാത്രമാണ് 50 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള ഹോട്ടലുകളിലെ നികുതി. അഞ്ചു ശതമാനം മാത്രമാണ് അതിനു മുകളിൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളിൽനിന്നും ഈടാക്കുന്ന നികുതി. ചെറിയ ഹോട്ടലുകൾപോലും നികുതിയുടെ പരിധിയിൽ വരുന്നതുമൂലം സാധാരണക്കാരായ ഉപഭോക്താക്കൾക്കെന്നപോലെ ഹോട്ടലുടമകളുടെയും സാമ്പത്തിക ഭാരം വർധിപ്പിക്കും. നിത്യോപയോഗ വസ്തുക്കളെ നികുതിയിൽനിന്ന് ഒഴിവാക്കിയതുപോലെ ഹോട്ടൽ ഭക്ഷണത്തെയും നികുതിയിൽനിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതിഘടന ഏർപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹോട്ടലുകൾ അടച്ചിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.