കൽപറ്റ: ചെറുകിട ജലസേചനപദ്ധതികളും വെള്ളച്ചാട്ടങ്ങളും മറ്റും ഉപയോഗപ്പെടുത്തി വയനാട്ടിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിെൻറ സാധ്യതകൾ ആരായുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാനസർക്കാറിെൻറ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാടിനെ സമ്പൂർണവൈദ്യുതീകരണജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താപ, സൗരോർജവും കാറ്റാടിസാങ്കേതങ്ങളും ചെലവേറിയതായി തുടരുന്ന സാഹചര്യത്തിൽ ചെലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാക്കാൻ ജലവൈദ്യുതിപദ്ധതികൾ തന്നെ വേണമെന്ന അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. ലാഭകരമല്ലാത്തതിനാൽ കായംകുളം താപനിലയത്തിൽ ഇപ്പോൾ ഉൽപാദനം ഇല്ല. ഒരു യൂനിറ്റ് സൗരോർജമുണ്ടാക്കാൻ ആറര രൂപയാകും. നാല് ഏക്കർ സ്ഥലമുണ്ടെങ്കിേല കാറ്റിൽനിന്ന് ഒരു യൂനിറ്റ് വൈദ്യുതിയുണ്ടാക്കാനാവൂ. 500 കോടി രൂപ ചെലവിട്ടശേഷം പ്രവർത്തനം നിർത്തിയ പള്ളിവാസൽ, മാങ്കുളം പദ്ധതികൾ പുനരാരംഭിക്കാൻ ഈ സർക്കാർ തീരുമാനിച്ചത് അതുകൊണ്ടാണ്. നിലവിൽ നമുക്കാവശ്യമുള്ളതിെൻറ 30 ശതമാനം മാത്രമേ ഉൽപാദിപ്പിക്കാനാവുന്നുള്ളൂ. വയനാട്ടിലെ വനഗ്രാമങ്ങളിലെ 244 കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ വനംവകുപ്പ് സാങ്കേതികതടസ്സങ്ങൾ ഉന്നയിക്കുന്നുണ്ട്. എങ്കിലും തടസ്സങ്ങൾ മറികടന്ന് അവർക്ക് വൈദ്യുതി നൽകാനാവുമെന്നാണ് പ്രതീക്ഷ. ഈ സർക്കാർ വന്നശേഷം 4,70,000പേർക്ക് വൈദ്യുതി നൽകാനായി. ഇതിൽ ഒന്നരലക്ഷവും സമ്പൂർണ വൈദ്യുതീകരണപദ്ധതിയുടെ ഭാഗമായി നൽകിയതാണ്. സമ്പൂർണവൈദ്യുതീകരണത്തിെൻറ സംസ്ഥാനതല പ്രഖ്യാപനം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് നിർവഹിക്കും. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, എ.ഡി.എം കെ.എം. രാജു, കെ.എസ്.ഇ.ബി വിതരണ സുരക്ഷവിഭാഗം ഡയറക്ടർ എൻ. വേണുഗോപാൽ, നോർത്ത് മലബാർ ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനീയർ പി. കുമാരൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ്കുമാർ, കെ.എസ്.ഇ.ബി വയനാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സണ്ണിജോൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.