മാനന്തവാടി: മഴക്കാലം എത്തുംമുെമ്പ ജില്ലയിൽ മഞ്ഞപ്പിത്തവും എച്ച്1 എൻ1 ബാധിതരുടെയും എണ്ണവും ക്രമാതീതമായി വർധിക്കുന്നതായി കണക്കുകൾ. 2017 ജനുവരി മുതൽ മേയ് 15 വരെ അഞ്ചു പേർ മഞ്ഞപ്പിത്തംമൂലം മരിച്ചത് ജില്ലയിൽ രോഗം പിടിമുറുക്കിയതിെൻറ തെളിവാണ്. തൊണ്ടർനാട് പഞ്ചായത്തിൽ മൂന്നു പേരും വെള്ളമുണ്ടയിൽ രണ്ടു പേരുമാണ് മരിച്ചത്. സംസ്ഥാനത്തും ഈ വർഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചു മാസത്തിനുള്ളിൽതന്നെ ജില്ലയിൽ 269 പേർക്ക് മഞ്ഞപ്പിത്ത രോഗബാധ സംശയിക്കപ്പെടുകയും ഇതിൽ 24 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങളോടെ 2015ൽ 333 പേർ ചികിത്സ തേടിയപ്പോൾ ഇതിൽ 108 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2016ൽ 208 പേർ ചികിത്സ തേടുകയും 24 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തു. വായുജന്യ രോഗമായ എച്ച്1 എൻ1 ബാധിച്ചവരുടെ കണക്കുകളാണ് ജില്ലയിലെ ആരോഗ്യരംഗത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. 2017ൽ ഇതുവരെയായി 65 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2015ലാണ് മുമ്പ് രോഗബാധിതരുടെ എണ്ണം വർധിച്ചത്. അന്ന് 95 പേർക്ക് രോഗം കണ്ടെത്തുകയും 88 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2016ൽ കാര്യമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇൗ വർഷം ഇതുവരെ 38 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 2016ൽ 233 പേർ ഡെങ്കിപ്പനി രോഗബാധിതരെന്ന് സംശയിക്കുകയും 217 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗർഭിണികൾ, ഗുരുതരമായ രോഗം ബാധിച്ചവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ചെറിയ പനി പിടിപ്പെട്ടാൽപോലും സ്വയം ചികിത്സിക്കാതെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിെൻറ ചുമതല വഹിക്കുന്ന േഡാക്ടർമാർ പറഞ്ഞു. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വർധിച്ച സാഹചര്യത്തിലും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പ് മന്ത്രിയുൾപ്പെടെ അഞ്ച് മന്ത്രിമാരുടെ വിഡിയോ കോൺഫറൻസിങ് കലക്ടറേറ്റിൽ നടത്തി. ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തലവൻമാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.