കൽപറ്റ: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം മുട്ടിൽ സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി. 2015ൽ ഉദ്ഘാടനശേഷം ഷോപ്പിങ് കോംപ്ലക്സിൽ പഞ്ചായത്ത് ഒാഫിസും മറ്റും പ്രവർത്തിച്ചിരുന്നെങ്കിലും ബസ് ബേ നിർമാണം പൂർത്തിയായിരുന്നില്ല. നവീകരണത്തിനുശേഷം കഴിഞ്ഞയാഴ്ചയാണ് ബസുകൾ ബസ്ബേയിൽ കയറി യാത്രക്കാരെ കയറ്റിത്തുടങ്ങിയത്. റോഡിൽ നിന്നും സ്റ്റാൻഡിലേക്ക് കയറുമ്പോൾ ബസിെൻറ അടി റോഡിൽ തട്ടുന്നത് ബസിനും റോഡിനും ഒരുപോലെ കേടുപാടു വരുത്തുന്നുണ്ട്. കൽപറ്റ ഭാഗത്തേക്കുള്ള കാത്തിരിപ്പു കേന്ദ്രം തൊട്ടടുത്ത് അതുപോലെ നിലനിൽക്കുന്നതിനാൽ അടുത്തടുത്തായി രണ്ടിടങ്ങളിൽ ബസ് നിർത്തേണ്ടിവരുന്നുണ്ട്. 2015 ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. അന്ന് ബസ് ബേയുടെ നിർമാണം പൂർത്തിയായിരുന്നില്ല. പഞ്ചായത്ത് ഒാഫിസ് ഉൾപെടെ ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തിെച്ചങ്കിലും ബസ് ബേ വെറുതെ കിടക്കുകയായിരുന്നു. ബസുകൾ കയറുന്ന രീതിയിൽ നിലംനവീകരണം മാസങ്ങൾക്കുശേഷമാണ് ആരംഭിച്ചത്. നേരത്തെ മഴപെയ്ത് ചളിക്കുളമായിരുന്നു ഇത്. ഗതാഗതക്കുരുക്കിലും അടിസ്ഥാനസൗകര്യങ്ങളുെട അഭാവത്താലും വീർപ്പുമുട്ടിയിരുന്ന മുട്ടിലിെൻറ മുഖച്ഛായ മാറിയേക്കാവുന്ന പദ്ധതിയായിരുന്നു രണ്ടുവർഷത്തോളം ഉപയോഗപ്രദമല്ലാതെ കിടന്നത്. ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള ബസ് ബേ നവീകരിക്കാത്തിനാൽ കട മുറികൾ ലേലത്തിനെടുത്തവരും ബുദ്ധിമുട്ടിലായി. കഴിഞ്ഞവർഷത്തെ മഴക്കാലത്ത് ഇവിെട നിന്നുള്ള ചളി നിറഞ്ഞ് വാഹനം കാത്തുനിന്നവരും യാത്രക്കാരും ബുദ്ധിമുട്ടി. പിന്നീട് ഭരണസമിതി മാറിയപ്പോൾ ബസ് ബേയുടെ നിലം പാറപ്പൊടിയും മറ്റും ഇട്ടശേഷം വീണ്ടും ഉദ്ഘാടനം ചെയ്തെങ്കിലും ബസുകൾക്ക് പ്രവേശിക്കാൻ പ്രയാസമായിരുന്നു. അതും പൊളിച്ചുകളഞ്ഞ് വീണ്ടും വൻതുക ചെലവിട്ടാണ് ഇപ്പോഴത്തെ നവീകരണം. വൈകിയെങ്കിലും ഇപ്പോൾ മധ്യഭാഗത്തായി പുല്ലുപിടിപ്പിച്ചും നിലത്ത് സ്ലാബുകൾ പതിച്ചും മനോഹരമാക്കിയിട്ടുണ്ട്. ബസുകൾ കയറുന്ന ഭാഗം കൂടി നവീകരിച്ചാൽ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.