കൽപറ്റ: പി.എസ്.സി നിയമനങ്ങൾ വേഗത്തിലാക്കുന്നതിെൻറ ഭാഗമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം. അണ്ടർ സെക്രട്ടറി വി. സെന്നിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലയിൽ തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലാണ് സംസ്ഥാനത്തുടനീളം പ്രധാന സർക്കാർ ഒാഫിസുകളിൽ പരിശോധന നടത്തുന്നത്. എല്ലാ വകുപ്പുകളുടെയും പ്രധാനപ്പെട്ട ഒാഫിസുകളിൽ സംഘം മൂന്നുദിവസം പരിശോധന നടത്തും. കൽപറ്റയിലായിരുന്നു ആദ്യദിവസത്തെ പരിശോധന. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് പി.എസ്.സി നിയമനവും ഒഴിവുകളും സംബന്ധിച്ച അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ ആദ്യഘട്ട പരിശോധനയിൽ സംസ്ഥാനത്തുടനീളം മൂവായിരത്തിലധികം ഒഴിവുകൾ കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ട പരിശോധന ഈ മാസം അവസാനം പൂർത്തിയാകും. ഓഫിസ് മേധാവികളോട് ഒഴിവുവിവരങ്ങള്‍ രേഖാമൂലം എഴുതി വാങ്ങിയാണ് സംഘം മടങ്ങുന്നത്. ഇതിനായി നിശ്ചിത മാതൃകയും ഓഫിസുകള്‍ക്ക് നല്‍കുന്നുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തിെൻറ പേരിൽ നിയമനം വൈകുന്നുവെന്ന പരാതിയിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടത്. ഈ മാസം അവസാനത്തോടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപിക്കും. ഏകദേശം 5000ത്തിലധികം ഒഴിവുകൾ ഇങ്ങനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. സർക്കാർ നടപടികളെ അവഗണിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.