കേണിച്ചിറ: പൂതാടിയിലെ വൻകിട പദ്ധതിയിൽ കുടിവെള്ള വിതരണം താളം തെറ്റിയത് ഉപഭോക്താക്കളെ നെട്ടോട്ടമോടിക്കുന്നു. കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പല വീട്ടുകാരും വെള്ളം ശേഖരിക്കുന്നത്. ജലവകുപ്പിെൻറ അനാസ്ഥക്കെതിരെ സമരം നടത്താനുള്ള തീരുമാനത്തിലാണ് വിവിധ പ്രദേശങ്ങളിലെ നാട്ടുകാർ.പൂതാടി പഞ്ചായത്തിലെ 70 ശതമാനം ഭാഗത്ത് വെള്ളമെത്തുന്നത് പനമരം പുഴയുമായി ബന്ധപ്പെട്ട വൻകിട പദ്ധതിയുടെ പൈപ്പ് ലൈനിലൂടെയാണ്. കോടികൾ മുടക്കി നടപ്പാക്കിയ പദ്ധതികൊണ്ട് ജനത്തിന് ഉപകാരമില്ല. മൂന്നും നാലും ദിവസം കൂടുമ്പോൾ വെള്ളം കിട്ടിയിരുന്നിടത്ത് ഇപ്പോൾ ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വരുകയാണ്. പഞ്ചായത്തിെൻറ ചെറുകിട പദ്ധതി ഉപേക്ഷിച്ചാണ് പത്ത് വർഷം മുമ്പ് പലരും വൻകിട പദ്ധതിയുടെ ഉപഭോക്താക്കളായത്. വട്ടത്താനി ടാങ്കിന് കീഴിലെ വാളവയൽ, പാപ്ലശ്ശേരി, പരപ്പനങ്ങാടി ഭാഗത്ത് വെള്ളം എത്തിയിട്ട് പത്ത് ദിവസത്തോളമായി. പൈപ്പ് തകരാറാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. പനമരം പുഴയിലെ വെള്ളം എട്ടു കിലോമീറ്റർ അകലെയുള്ള ചീങ്ങോട് ടാങ്കിലാണ് ആദ്യം എത്തിക്കുന്നത്. വെള്ളം ശുദ്ധീകരിച്ചതിന് ശേഷം കേണിച്ചിറയിലെ അതിരാറ്റുകുന്ന് ടാങ്കിലേക്കടിക്കും. അതിരാറ്റുകുന്ന് ടാങ്കിൽ നിന്നാണ് ഇരുളം വട്ടത്താനി ടാങ്കുകളിലേക്ക് വെള്ളം എത്തുന്നത്. കേണിച്ചിറ താഴത്തങ്ങാടിയിലും, ഇരുളത്തിനും വട്ടത്താനിക്കുമിടയിലും പൈപ്പ് പൊട്ടി വെള്ളം ഒഴുകിപ്പോകുന്നത് കാരണം വട്ടത്താനി ടാങ്കിൽ വെള്ളം എത്തുന്നില്ല. ഇത് സംബന്ധിച്ച് നാട്ടുകാർ ജല വകുപ്പിെൻറ സുൽത്താൻ ബത്തേരിയിലെ എ.ഇയുമായി പലതവണ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.പനമരം പുഴയിൽ, പൂതാടി പദ്ധതിയിലേക്ക് വെള്ളം എടുക്കുന്ന ഭാഗത്ത് കടുത്ത വേനലിലും ധാരാളം വെള്ളം ഉണ്ടാകാറുണ്ട്. അതിനാൽ വെള്ളത്തിെൻറ കുറവ് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയില്ല. എന്നിട്ടും പഞ്ചായത്തിെൻറ മിക്ക ഭാഗത്തും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോറിയിൽ എത്തിക്കുന്ന വെള്ളമാണ് ജനങ്ങൾ ആശ്രയിക്കുന്നത്.അതേസമയം വെള്ളം വേണ്ട രീതിയിൽ ശുദ്ധീകരിക്കുന്നില്ലെന്ന ആക്ഷേപവും രണ്ട് വർഷത്തിലേറെയായി തുടരുകയാണ്. അതിരാറ്റുകുന്നിലെ ടാങ്കിൽ രണ്ട് മീറ്റർ ഉയരത്തിലാണ് ചളി അടിഞ്ഞിരിക്കുന്നത്. ഇവിെട നിന്നുള്ള വെള്ളം രണ്ട് ദിവസത്തോളം പാത്രത്തിൽ സൂക്ഷിച്ച് ചളി അടിഞ്ഞതിന് ശേഷമേ ഉപയോഗിക്കാൻ പറ്റൂ. വെള്ളം എല്ലായിടത്തും എത്തിക്കാൻ ആവശ്യമായ മോേട്ടാറുകളും പ്രവർത്തിക്കുന്നില്ല. മോട്ടോറുകൾ നന്നാക്കുന്ന കാര്യത്തിലും അനാസ്ഥ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.