മാനന്തവാടി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തതിൽ ജില്ലയിലെ തൊഴിലാളികള്‍ക്ക് 14 കോടി രൂപയുടെ കുടിശ്ശിക. പണം ലഭിക്കാത്തതിനാൽ സാധാരണക്കാരായ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. 2016 നവംബറിന് ശേഷം കൂലി വിതരണം ചെയ്യാത്തതാണ് ഇത്രയധികം തുക കുടിശ്ശികയാകാൻ കാരണമായത്. ജൂണിൽ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ ആദിവാസികളും നിർധനരുമായ തൊഴിലാളികൾക്ക് കൂലി ലഭ്യമായില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 14 കോടി രൂപയുടെ കുടിശ്ശി. ഏപ്രിൽ, മേയ് മാസങ്ങളിലെ കൂലികൂടി കൂടുന്നതോടെ കുടിശ്ശിക തുക ഇനിയും വർധിക്കും. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് കൂലി വിതരണം വൈകുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍, ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തെ തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട പട്ടിക വര്‍ഗക്കാരുള്‍പ്പെടെയുള്ള ഭൂരിഭാഗം വരുന്ന സ്ത്രീകളും ഇവരുടെ കുടുംബവും ഇപ്പോള്‍ ആശ്രയിക്കുന്നത് തൊഴിലുറപ്പ് കൂലി മാത്രമാണ്. ഇത് യഥാസമയം ലഭിക്കാതെ വന്നാല്‍ വീട്ടു സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍ പണം നല്കാന് കഴിയാതെ പട്ടിണിയിലേക്ക് പോകുന്ന കുടുംബങ്ങള്‍ വരെ നിലവിലുണ്ട്. ജില്ലയില്‍ 1,30,205 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 61,826 പേരാണ് സ്ഥിരം ജോലിയില്‍ ഏര്‍പ്പെടുന്നത്. 32,02,743 തൊഴില്‍ ദിനങ്ങളാണ് മാര്‍ച്ച് 31 വരെ ജില്ലയിലുണ്ടായത്. ഇതില്‍ 28,19,855 തൊഴില്‍ ദിനങ്ങളും പ്രയോജനപ്പെടുത്തിയത് സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.